hema committee report
നടന്‍ അലന്‍സിയറിനെതിരായ പരാതി അമ്മ അവഗണിച്ചതായി നടി ദിവ്യഗോപിനാഥ്
ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലന്‍സിയര്‍ മോശമായി പെരുമാറിയത്
തിരുവനന്തപുരം | നടന്‍ അലന്‍സിയര്‍ക്കെതിരായ തന്റെ പരാതിയില്‍ താരസംഘടനയായ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ്.
ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലന്‍സിയര്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് 2018 ല്‍ പരാതി നല്‍കി. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു ലഭിച്ച മറുപടി. പരാതി നല്‍കിയിട്ട് സംഘടന ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്നും ദിവ്യ വെളിപ്പെടുത്തി.
തൊഴിലിടത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംഘടന തയ്യാറാകണം. പരാതിയെ തുടര്‍ന്ന് തനിക്ക് സിനിമയിലെ അവസരം കുറഞ്ഞെങ്കിലും അലന്‍സിയര്‍ക്ക് പ്രത്യേകിച്ച് നഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ പറഞ്ഞു. അന്ന് പരാതിയില്‍ സംഘടന ഗൗരവം കാണാത്തതിനാലാണ് സംസ്ഥാന അവാര്‍ഡ് വേദിയില്‍ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാന്‍ അലന്‍സിയര്‍ക്ക് ധൈര്യം നല്‍കിയതെന്നും ദിവ്യ ചൂണ്ടിക്കാട്ടി.