Connect with us

National

നടി ഖുശ്ബുവിന്റെ വിമർശനം; എയർ ഇന്ത്യ മാപ്പ് പറഞ്ഞു

ചെന്നൈ വിമാനത്താവളത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം താരം പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്.

Published

|

Last Updated

ചെന്നൈ| നടി ഖുശ്ബു എയർ ഇന്ത്യയെ വിമര്‍ശിച്ച സംഭവം ചര്‍ച്ചയായതോടെ മാപ്പു പറഞ്ഞ് വിമാനക്കമ്പനി. ചെന്നൈ വിമാനത്താവളത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം താരം ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് എയർ ഇന്ത്യ മാപ്പ് പറഞ്ഞത്.

കാല്‍മുട്ടിന് പരുക്ക് ഉള്ള തനിക്ക് വീല്‍ ചെയര്‍ ലഭിക്കുന്നതിനായി 30 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നെന്നായിരുന്നു താരത്തിന്റെ പരാതി. പിന്നീട് മറ്റൊരു വിമാനക്കമ്പനിയുടെ പക്കല്‍ നിന്ന് വീല്‍ ചെയര്‍ കടം വാങ്ങിയാണ് തനിയ്ക്ക് നല്‍കിയതെന്നും എയര്‍ ഇന്ത്യ സേവനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തണമന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

ഇതോടെ ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തുകയായിരുന്നു. ഖുശ്ബുവിനുണ്ടായ മോശമായ അനുഭവം എത്രയും വേഗം ചെന്നൈ എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Latest