Kerala
നടിയെ പീഡിപ്പിച്ച കേസ്; ഇടവേള ബാബു അറസ്റ്റിൽ
നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും.

കൊച്ചി| നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസില്‍ മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും.
അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി എറണാകുളം നോര്‍ത്ത് പോലീസ്‌റ്റേഷനാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. ആഗസ്ത് 28നായിരുന്നു നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
---- facebook comment plugin here -----