Connect with us

Kerala

നടി നിമിഷ സജയന്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി സന്ദീപ് വാരിയര്‍

മറ്റു ചില ന്യൂജനറേഷന്‍ താരങ്ങളും സമാനമായ തട്ടിപ്പു നടത്തുന്നുണ്ടെന്നു വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ഒറ്റപ്പാലം  |  മലയാളത്തിലെ യുവ നടി ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി സന്ദീപ് വാരിയര്‍. നടി നിമിഷ സജയന്‍ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പു നടത്തിയത് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിന്റെ രേഖകള്‍ ഫേസ്ബുക്കിലൂടെ സന്ദീപ് വാരിയര്‍ പുറത്ത് വിട്ടു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തലെന്നും മറ്റു ചില ന്യൂജനറേഷന്‍ താരങ്ങളും സമാനമായ തട്ടിപ്പു നടത്തുന്നുണ്ടെന്നു വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.അതേസമയം, സന്ദീപിന്റെ ആരോപണം നിമിഷയുടെ അമ്മ ആനന്ദവല്ലി നിഷേധിച്ചു.

സന്ദീപ് വാരിയരുടെ ഫേസ്ബുക്ക് പോസ്‌സ്റ്റിന്റെ പൂര്‍ണ രൂപം

പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്.ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ (ഐബി ) യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു. സംസ്ഥാനത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ നികുതി അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ വിവാദമാക്കിയ ആളുകള്‍ തന്നെയാണ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest