Connect with us

National

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; പ്രതി പിടിയിലെന്ന് ഡല്‍ഹി പോലീസ്

2023 നവംബര്‍ 6 നായിരുന്നു രശ്മികയുടേതെന്ന തരത്തില്‍ ഫേക്ക് വീഡിയോ പ്രചരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  രശ്മിക മന്ദാനയുടേതെന്ന പേരില്‍ പ്രചരിച്ച ഡീപ്പ് ഫേക്ക് വീഡിയോ പുറത്തിറക്കിയ കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ്. ബ്രിട്ടീഷ് വനിത സാറ പട്ടേലിന്റെ മുഖത്തിന് പകരം രശ്മികയുടെ മുഖം വെച്ചാണ് വീഡിയോ പുറത്തിറങ്ങിയത്. നവംബറ് മുതല്‍ രശ്മികയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത നിരവധി പേരെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തിയിരുന്നില്ല.

ആലിയ ബട്ട് , കാജോള്‍ , സച്ചിന്‍ തുടങ്ങയവരും സമാനമായ ഡീപ്പ് ഫേക്ക് വീഡിയോകള്‍ക്ക് ഇരയായിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് സച്ചിന്‍ ടെണ്ടുള്‍ക്കറിന്റേതെന്ന തരത്തില്‍ ഒരു ഗെയിമിംഗ് ആപ്പിന്റെ വീഡിയോ പുറത്തു വന്നത്. ഇത് വ്യാജമാണെന്ന് സച്ചിന്‍ എക്സില്‍ കുറിക്കുകയും മുംബൈ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ഐ ടി ആക്ട് പ്രകാരം കര്‍ശന നിയമങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ഡീപ്പ് ഫേക്ക് വീഡിയോകളും ഗുരുതര പ്രശ്നമായി മാറിയെന്നും ഇതിനെതിരെ ഗവണ്‍മെന്റ് ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.