Connect with us

President Kovind

കൊവിഡിന്റെ രൂക്ഷ വ്യാപനം; പ്രതിരോധത്തില്‍ പിഴവ് പാടില്ലെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി

73ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിയുടെ ആഘാതം നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ജാഗ്രത വേണമെന്നും പ്രതിരോധത്തില്‍ പിഴവ് പാടില്ലെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 73ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കൊറോണവൈറസിനെതിരെ വലിയ നിശ്ചയദാര്‍ഢ്യവും കാര്യക്ഷമതയുമാണ് നാം പ്രകടിപ്പിച്ചത് എന്നതില്‍ അഭിമാനമുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് തീരവേദനയുണ്ടായി. അവരുടെ കൂട്ടായ വേദന പ്രകടിപ്പിക്കാന്‍ തനിക്ക് വാക്കുകളില്ല. അതേസമയം, നിരവധി ജീവനുകള്‍ രക്ഷിച്ചു എന്നതാണ് ഏക ആശ്വാസം.

രാഷ്ട്ര സേവനമെന്ന അടിസ്ഥാന കര്‍ത്തവ്യത്തിന്റെ ഭാഗമായി ശുചിത്വ ക്യാംപയിന്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിനായി നാം മാറ്റിയിട്ടുണ്ട്. കര്‍ത്തവ്യബോധമുള്ള പൗരന്മാരുടെ വിജയമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.