National
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിറകെ അദാനിയുടെ ഓഹരികള്‍ക്ക് കനത്ത നഷ്ടം
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, അദാനി പവര്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ഓഹരികളിലും അഞ്ചു മുതല്‍ ആറു ശതമാനം വരെ നഷ്ടമാണ് ഉണ്ടായത്.
മുംബൈ | ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ വിപണിയില്‍ തിരിച്ചടിയേറ്റ് അദാനി ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, അദാനി പവര്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ഓഹരികളിലും അഞ്ചു മുതല്‍ ആറു ശതമാനം വരെ നഷ്ടമാണ് ഉണ്ടായത്.
അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളില്‍ മാധബിയും ഭര്‍ത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. മാധബി ബുച്ചിന്റെയും ഭര്‍ത്താവിന്റെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും ഹിന്‍ഡന്‍ബര്‍ഗ് ആവശ്യപ്പെട്ടു. സിംഗപ്പൂരും ഇന്ത്യയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ അടക്കം വിവരങ്ങള്‍ പുറത്തുവിടുമോയെന്നും സെബി അധ്യക്ഷ സുതാര്യമായ പൊതു അന്വേഷണത്തെ നേരിടാന്‍ തയ്യാറാകുമോ എന്നും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി സെബി രംഗത്ത് വന്നു. അദാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിച്ചെന്നാണ് വിശദീകരണം.