Business
എഫ് പി ഒ അവസാനിപ്പിച്ച് അദാനി എൻ്റര്‍പ്രൈസസ്
അദാനി ഗ്രൂപ്പിൽ നാടകീയത തുടരുന്നു
മൂംബൈ | സാമ്പത്തിക തകര്‍ച്ചക്കിടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ് പി ഒ) അവസാനിപ്പിച്ച് അദാനി എൻ്റര്‍പ്രൈസസ്. 2,000 കോടി രൂപ സമാഹരിക്കുന്നതിനായിട്ടാണ് അദാനി എൻ്റര്‍പ്രൈസസ് എഫ് പി ഒ ആരംഭിച്ചത്.
തങ്ങളുടെ നിക്ഷേപകരുടെ വിശ്വാസ്യതയാണ് പ്രധാനമെന്നും വിപണിയിലെ ആടിയുലച്ചിലുകള്‍ കണക്കിലെടുത്താണ് എഫ് പി ഒ അവസാനിപ്പിക്കുന്നതെന്നും അദാനി എൻ്റര്‍പ്രൈസസ് അറിയിച്ചു.
ചൊവ്വാഴ്ച വരെയായിരുന്നു എഫ് പി ഒയിൽ നിക്ഷേപിക്കാൻ അവസരം. കമ്പനി പ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും നിരവധി പേർ എഫ് പി ഒയിൽ ഭാഗവാക്കിയിരുന്നു. ഇതിനിടെയാണ് ഗ്രൂപ്പ് തന്നെ നടപടി റദ്ദാക്കുന്നത്.
അതിനിടെ തങ്ങളുടെ കമ്പനികളുടെ ഓഹരികള്‍ക്ക് ഒറ്റ ദിവസം 85,000 കോടി രൂപയുടെ മൂല്യം നഷ്ടപ്പെടാന്‍ കാരണമായ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച റിപോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. കമ്പനിയുടെ കടസ്ഥിതിയും ഭരണ പ്രശ്‌നങ്ങളും വിളിച്ചറിയിക്കുന്ന റിപോര്‍ട്ട് അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.