Connect with us

adani group

ഓഹരി വില്‍പ്പന റദ്ദാക്കി അദാനി ഗ്രൂപ്പ്; അപ്രതീക്ഷിത നീക്കത്തില്‍ നിക്ഷേപകര്‍ക്ക് ഞെട്ടല്‍

അദാനിയുടെ ഓഹരി വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി | നിക്ഷേപകരെ ഞെട്ടിച്ച് തുടര്‍ ഓഹരി വില്‍പ്പന റദ്ദാക്കി അദാനി എന്റര്‍പ്രൈസസ്. 20,000 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് റദ്ദാക്കിയത്. വിപണിയിലെ അസ്ഥിരത കാരണമാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ അഥവ എഫ് പി ഒ നിര്‍ത്തിവെച്ചതെന്ന് അദാനി അറിയിച്ചു.

എഫ് പി ഒയില്‍ അദാനിയുടെ ഓഹരി വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കും. ഓഹരിയുടമകളുടെ വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് കമ്പനികള്‍ എഫ് പി ഒ നടത്താറുള്ളത്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡര്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അദാനിക്ക് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു.

കഴിഞ്ഞ ദിവസം അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി 28 ശതമാനവും അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണിന്റെ ഓഹരി 19 ശതമാനവും ഇടിഞ്ഞിരുന്നു. അദാനിയുടെ വന്‍ കട ബാധ്യതയും അസാധാരണ നികുതി ഇളവുകളും സംബന്ധിച്ചാണ് ഹിന്‍ഡന്‍ബര്‍ഗ് വെളിച്ചത്തുകൊണ്ടുവന്നത്.

 

Latest