cement producer
അംബുജ സിമന്റ്‌സ്, എ സി സി ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ്
രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് ഉത്പാദകരായി അദാനി മാറും.
മുംബൈ | അംബുജ സിമന്റ്‌സിലെയും അനുബന്ധ കമ്പനിയായ എ സി സിയിലെയും ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നു. സ്വിസ്സ് സിമന്റ് കമ്പനി ഹോല്‍സിംസിന്റെ ഇരുകമ്പനികളിലെയും ഓഹരികളാണ് അദാനി ഗ്രൂപ്പ് വാങ്ങുന്നത്. 10.5 ബില്യന്‍ ഡോളര്‍ (81,361 കോടി) വരുന്നതാണ് ഇടപാട്.
സിമന്റ് നിര്‍മാണ മേഖലയിലേക്ക് അദാനി പ്രവേശിക്കുന്നതിന്റെ ആദ്യ ഘട്ടം കൂടിയാണിത്. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് ഉത്പാദകരായി അദാനി മാറും. ഇന്ന് അംബുജ സിമന്റ്‌സിന്റെയും എ സി സിയുടെയും ഓഹരിമൂല്യം യഥാക്രമം 2.9 ശതമാനം, 6.4 ശതമാനം വീതം വര്‍ധിച്ചു. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി 2.75 ശതമാനവും വര്‍ധിച്ചു.
അതേസമയം, സിമന്റ് കമ്പനികളായ അള്‍ട്രാ ടെക്ക്, ശ്രീ സിമന്റ് എന്നിവയുടെ ഓഹരി മൂല്യം യഥാക്രമം 2.5 ശതമാനം, 1.8 ശതമാനം എന്നിങ്ങനെ താഴ്ന്നു. ഇന്ത്യയിലെ വമ്പന്‍ സിമന്റ് ഉത്പാദകരായ അള്‍ട്രാ ടെക്ക് സിമന്റിന്റെ ഉടമ ആദിത്യ ബിര്‍ള ഗ്രൂപ്പും ഹോല്‍സിംസിന്റെ ഓഹരി വാങ്ങാന്‍ മത്സരിച്ചിരുന്നു.