Connect with us

International

ശ്രീലങ്കയില്‍ കാറ്റാടി വൈദ്യുതി പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ്

പാപ്പരത്തം പ്രഖ്യാപിച്ചതിന് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യത്തെ പ്രധാന വിദേശ നിക്ഷേപമാണിത്.

Published

|

Last Updated

കൊളമ്പോ| പാപ്പരായ ശ്രീലങ്കയില്‍ കാറ്റാടി വൈദ്യുതി പദ്ധതിയില്‍ നിക്ഷേപം നടത്താനാരുങ്ങി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ 442 മില്യണ്‍ ഡോളറിന്റെ കാറ്റാടി വൈദ്യുതി പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് ശ്രീലങ്ക. പാപ്പരത്തം പ്രഖ്യാപിച്ചതിന് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യത്തെ പ്രധാന വിദേശ നിക്ഷേപമാണിത്.

വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായ അദാനി ഗ്രീന്‍ ശ്രീലങ്കയുടെ വടക്ക് ഭാഗത്ത് രണ്ട് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് അറിയിച്ചു. മൊത്തം നിക്ഷേപം 442 മില്യണ്‍ ഡോളറാണ്. രണ്ട് പ്ലാന്റുകളും 2025 ഓടെ ദേശീയ ഗ്രിഡിലേക്ക് വൈദ്യുതി വിതരണം ചെയ്യുമെന്ന് ബി ഒ ഐയും വ്യക്തമാക്കിയിട്ടുണ്ട്.

കൊളംബോയിലെ 700 മില്യണ്‍ ഡോളറിന്റെ സ്ട്രാറ്റജിക് പോര്‍ട്ട് ടെര്‍മിനല്‍ പ്രോജക്റ്റ് 2021-ല്‍ ശ്രീലങ്ക അദാനി ഗ്രൂപ്പിന് നല്‍കിയതിന് പിന്നാലെയാണ് ഈ പദ്ധതി.