Connect with us

Kerala

ഊരാളുങ്കല്‍ കേരളത്തിലെ അദാനി; മുഖ്യമന്ത്രിക്ക് വേണ്ടി കള്ളപ്പണം വെളുപ്പിക്കുന്നു: കെ എം ഷാജി

ആരോപണള്‍ തെറ്റാണെങ്കില്‍ തനിക്കെതിരേ കേസെടുക്കാമെന്നും ഷാജി

Published

|

Last Updated

കണ്ണൂര്‍ |  ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ .പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ഷാജി കണ്ണൂരില്‍ പറഞ്ഞു

മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട് ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചു.

ഉന്നയിച്ച ആരോപണള്‍ തെറ്റാണെങ്കില്‍ തനിക്കെതിരേ കേസെടുക്കാമെന്നും ഷാജി വെല്ലുവിളിച്ചു. പ്ലസ് ടു കോഴക്കേസില്‍ ഷാജിക്കെതിരേ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കി. തുടര്‍ന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കെ എം ഷാജിക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി

Latest