Connect with us

National

അദാനി വിഷയം: 18 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

ഇന്ന് ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.  ഇന്ന് ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ നിന്ന് മാര്‍ച്ച്  ആരംഭിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അദാനി വിഷയത്തില്‍ പരാതി നല്‍കാനാണ് നേതാക്കള്‍ ആലോചിക്കുന്നത്. മാര്‍ച്ച് തടയാന്‍ ഡല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും 10 മൊബൈല്‍ വാനുകള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും മാര്‍ച്ചില്‍ ചേരില്ലെന്നാണ് വിവരം.

യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച്, അദാനി ഗ്രൂപ്പ് സ്റ്റോക്കില്‍ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ചിരുന്നു. സ്റ്റോക്ക് വില വര്‍ദ്ധിപ്പിക്കാന്‍ ഓഫ്ഷോര്‍ ഷെല്‍ കമ്പനികളെ ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

 

 

Latest