Connect with us

National

അദാനി വിഷയം: സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം

പാര്‍ലമെന്റ് പരിസരത്താണ് നേതാക്കള്‍ പ്രതിഷേധിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം. പാര്‍ലമെന്റ് പരിസരത്താണ് നേതാക്കള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുത്തു.

അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ ബി.ജെ.പി വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുലിന്റെ യുകെയിലെ പരാമര്‍ശത്തില്‍ മാപ്പ് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇരു പക്ഷവും പതിവുപോലെ നിലപാടില്‍ ഉറച്ച് നിന്ന് സഭയില്‍ ബഹളം വെച്ചു. ഇന്നും പാര്‍ലമെന്റിലെ ഇരു സഭകളും പിരിച്ചു വിടേണ്ടി വന്നു. ശേഷം പ്രതിപക്ഷാംഗങ്ങള്‍ സഭക്കു പുറത്ത് പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.