Business
ലോകസമ്പന്നരിൽ നിന്ന് മൂന്നാമനായിരുന്ന അദാനി ഇനി 25ാമൻ
സമ്പാദ്യം 147 ബില്യണിൽ നിന്ന് 49.1 ബില്യണ്‍ ആയി കൂപ്പുകുത്തി
മുംബൈ | ഓഹരി വിപണിയിൽ 100 കോടി ഡോറളിൻ്റെ നഷ്ടം കൂടി സംഭവിച്ചതോടെ സമ്പന്നരുടെ പട്ടികയിൽ 25ാമതേക്ക് കൂപ്പുകുത്തി അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് റിപ്പോര്‍ട്ട് വന്നതോടെ 135 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് അനുഭവപ്പെട്ടത്.
ഗ്രൂപ്പില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ വെളിച്ചത്ത് കൊണ്ടുവരുന്ന റിപോര്‍ട്ട് കഴിഞ്ഞ മാസം 24നാണ് ഹിൻഡൻബെർഗ് പുറത്തുവിട്ടത്. റിപോർട്ട് പുറത്തുവന്ന് ഒരു മാസത്തോളം ആയിട്ടും പതനത്തിൽ നിന്ന് രക്ഷപ്പെടാൻ അദാനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവങ്ങളും തെളിയിക്കുന്നത്.
ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സമ്പാദ്യം 49.1 ബില്യണ്‍ ആയിട്ടാണ് ചുരുങ്ങിയിരിക്കുന്നത്. ഇതോടെ, സമ്പന്നരുടെ പട്ടികയില്‍ 25ാം സ്ഥാനത്തേക്ക് അദാനി പിന്തള്ളപ്പെട്ടു. നേരത്തെ 147 ബില്യണ്‍ വരെ സമ്പന്നനായിരുന്നു അദാനി.