goutam adani
അദാനിക്ക് ഇസഡ് സുരക്ഷ; ചെലവ് മാസം 20 ലക്ഷത്തോളം
ഇന്ത്യയിലുടനീളം അദാനിക്ക് സി ആര്‍ പി എഫ് കമാന്‍ഡോകളുടെ സുരക്ഷ ലഭിക്കും.

ന്യൂഡല്‍ഹി | കോടിപതിയായ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്ക് ഇസഡ് വിഭാഗത്തിലുള്ള വി ഐ പി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യയിലുടനീളം അദാനിക്ക് സി ആര്‍ പി എഫ് കമാന്‍ഡോകളുടെ സുരക്ഷ ലഭിക്കും. 15- 20 ലക്ഷം രൂപയാണ് പ്രതിമാസം ചെലവ് വരിക.
അതേസമയം, ഇതിന് അദാനി പണമടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അദാനിക്ക് ജീവനില്‍ ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് 2013ലെ യു പി എ സര്‍ക്കാര്‍ ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഭാര്യ നീതാ അംബാനിക്കും കേന്ദ്ര സുരക്ഷയുണ്ട്.
---- facebook comment plugin here -----