Connect with us

രണ്ടുദിവസം മുമ്പ് തൃശൂര്‍ മാളയില്‍ 29 കാരന്‍ ഉമ്മയെ വെട്ടിക്കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. 52 കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വലിയകത്ത് ശൈലജയാണ് കൊല്ലപ്പെട്ടത്. ഉമ്മയുമായി ഉണ്ടായ തര്‍ക്കത്തിനിടെ മകന്‍ ആദില്‍ അവരുടെ കഴുത്തിന് വെട്ടുകയായിരുന്നു. എന്തായിരുന്നു തര്‍ക്കത്തിന് കാരണം? അതെ, ലഹരി തന്നെ. കഞ്ചാവിന് അടിമയായ ആദില്‍ വീട്ടുകാരുമായും പ്രദേശവാസികളുമായും വഴക്കിടുന്നത് പതിവായിരുന്നു. അങ്ങനെയൊരു വഴക്കിനിടെയാണ് ആദില്‍ സ്വന്തം ഉമ്മയുടെ ജീവനെടുത്തത്.

ഇനി മറ്റൊരു കേസ്. 17 വയസ്സുകാരനായ മകന്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മുമ്പില്‍ ഇരിക്കുന്ന ആളുടെ കഴുത്തിന് പിടിക്കും. ഇത് സ്ഥിരം സംഭവമായതോടെ മാതാപിതാക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. തുടര്‍ന്നാണ് മകന്‍ ലഹരിക്ക് അടിമയാണെന്നും അത് അവന്റെ ജീവിതതാളം തെറ്റിച്ചെന്നും ആ രക്ഷിതാക്കള്‍ ഏറെ സങ്കടത്തോടെ മനസ്സിലാക്കുന്നത്. ഇന്നവന്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ആണ്. ഇങ്ങനെ നിരവധി നിരവധി ഉദാഹരണങ്ങള്‍.

Latest