From the print
വിവരം നൽകാൻ അധിക തുക; ഓഫീസർമാർ തിരികെ നൽകണം
ഈടാക്കിയ അധിക തുക ഓഫീസർമാർ തിരികെ നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവായി.

തിരുവനന്തപുരം| വിവരം നൽകാൻ അപേക്ഷകരിൽ നിന്ന് ഈടാക്കിയ അധിക തുക ഓഫീസർമാർ തിരികെ നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവായി.
ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ ഒമ്പത് പേജ് പകർപ്പിന് അപേക്ഷിച്ച രചനയിൽ നിന്ന് 27 രൂപക്ക് പകരം 864 രൂപ വാങ്ങിയെന്ന പരാതിയിലാണ് വിവരാവകാശ കമ്മീഷൻ ഇടപെടൽ. രചനക്ക് 843 രൂപ ഓഫീസർ പി വി വിനോദ് സ്വന്തം കൈയ്യിൽ നിന്ന് തിരികെ നൽകണമെന്ന് വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടു. തിരുവനന്തപുരം സംസ്ഥാന സർവേ ഡയറക്ടറേറ്റിൽ 15 പേജ് പകർപ്പിന് അപേക്ഷിച്ച വി എൻ രശ്മിയിൽനിന്ന് 309 പേജിന്റെ പകർപ്പ് നൽകി 45 രൂപക്ക് പകരം 927 രൂപ വാങ്ങിയ ഓഫീസർ മെറ്റിൽഡ സൈമൺ 882 രൂപ തിരികെ നൽകണമെന്നും ഉത്തരവിട്ടു.
---- facebook comment plugin here -----