Connect with us

Kerala

മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ അധിക ഭൂമി വീണ്ടും അളക്കും

മുമ്പ് ഭൂമി അളന്നപ്പോള്‍ പിശകുണ്ടായെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.

Published

|

Last Updated

ഇടുക്കി | മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ അധിക ഭൂമി വീണ്ടും അളക്കും. അടുത്താഴ്ചയാണ് ഭൂമി അളക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഹെഡ് സര്‍വേയറുടെ നേതൃത്വത്തിലും ഉടമകളുടെ സാന്നിധ്യത്തിലുമാണ് അളക്കുക. മുമ്പ് ഭൂമി അളന്നപ്പോള്‍ പിശകുണ്ടായെന്ന് കുഴല്‍നാടന്റെ പാര്‍ട്ണര്‍മാര്‍ പരാതിപ്പെട്ടിരുന്നു.

മാത്യു കുഴല്‍നാടന്റെ കൈവശം ചിന്നക്കനാലില്‍ ആധാരത്തിനുള്ളിലേക്കാള്‍ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ റവന്യൂ വകുപ്പ് ശരിവച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടുമ്പചോല ലാന്‍ഡ് റവന്യൂ തഹസിദാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സര്‍വേയിലാണ് അധികഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് പണിത ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തല്‍. 50 സെന്റ് പുറമ്പോക്ക് കൈയേറി എം എല്‍ എ മതില്‍ നിര്‍മിച്ചെന്നും വിജിലന്‍സ് കണ്ടെത്തി. ഭൂമി രജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേടുകള്‍ നടത്തിയെന്നും സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ചു മാത്യു കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലന്‍സ് പറയുന്നത്.

2008ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം വില്‍പ്പന നടത്താനാകില്ല. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്.

 

Latest