petrol pump strike
അധിക നികുതി കുറക്കണം; ഝാര്‍ഖണ്ഡില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ 22% അധിക നികുതിയാണ് ഈടാക്കുന്നത്. ഇത് 16 ശതമാനമായി കുറക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം
റാഞ്ചി | ഝാര്‍ഖണ്ഡില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന അധിക നികുതിയില്‍ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ 1,400 ലേറെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം നടത്താന്‍ ഡീലര്‍മാര്‍ തീരുമാനിച്ചത്. സമരം ഇന്ന് മുഴുവന്‍ നീണ്ടുനില്‍ക്കും. ബയോ ഡീസല്‍ എന്ന പേരില്‍ മായം ചേര്‍ത്ത ഇന്ധനം വില്‍ക്കുന്ന നടപടി അവസാനിപ്പക്കണമെന്നും സമരത്തിലുള്ളവര്‍ ആവശ്യപ്പെടുന്നു.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ 22% അധിക നികുതിയാണ് ഈടാക്കുന്നത്. ഇത് 16 ശതമാനമായി കുറക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം. സര്‍ക്കാറിനോട് ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാവാത്തതിനാലാണ് സമരത്തിലേക്കിറങ്ങിയതെന്നും ഇവര്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ക്കുമേല്‍ വിദഗ്ധ സംഘത്തെ വെച്ച് പഠനം നടത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.