Connect with us

Kerala

എ ഡി ജി പി എം ആര്‍ അജിത്കുമാറിന് ആര്‍ എസ് എസ് ബന്ധം: വി ഡി സതീശന്‍

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുമായി അജിത് കുമാറിന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ആരോപണം

Published

|

Last Updated

തിരുവനന്തപുരം | എ ഡി ജി പി എം ആര്‍ അജിത്കുമാറിന് ആര്‍ എസ് എസ് ബന്ധമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുമായി അജിത് കുമാര്‍ ഒരു മണിക്കൂറോളം സംസാരിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഈ കൂടിക്കാഴ്ച. തിരുവനന്തപുരം ജില്ലയിലെ ആര്‍ എസ് എസ് നേതാവ് ഇടനിലക്കാരനായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

തൃശൂര്‍ പൂരം കലക്കാന്‍ എ ഡി ജി പി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കമ്മിഷ്ണര്‍ അഴിഞ്ഞാടുമ്പോള്‍ എഡിജിപി ഇടപെട്ടില്ല. ആര്‍ എസ് എസ് ബന്ധം ഉള്ളത് കൊണ്ടാണ് എ ഡി ജി പിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ഇലക്ഷന് ശേഷം ഇ ഡി എവിടെ. കരുവന്നൂരിലെ അന്വേഷണം എവിടെയാണ്.

എ ഡി ജി പിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. ഊരി പിടിച്ച വാളിന്റെ ഇടയില്‍ കൂടെ നടന്ന മുഖ്യമന്ത്രി എന്തിന് കീഴ് ഉദ്യോഗസ്ഥരെ ഭയക്കുന്നുവെന്നും കേസ് സി ബി ഐ അന്വേഷിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

 

Latest