Connect with us

Kerala

എ ഡി ജി പി-ആര്‍ എസ് എസ് നേതാവ് കൂടിക്കാഴ്ച: സ്പീക്കറുടെ പ്രതികരണത്തിനെതിരെ പി എം എ സലാം

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവന സി പി എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണം.

Published

|

Last Updated

തിരുവനന്തപുരം | എ ഡി ജി പി-ആര്‍ എസ് എസ് നേതാവ് കൂടിക്കാഴ്ച സംബന്ധിച്ച സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവന സി പി എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.

നിഷ്പക്ഷനായിരിക്കേണ്ടയാളാണ് സ്പീക്കര്‍. എന്നാല്‍, ഷംസീര്‍ സി പി എമ്മിന്റെ സൂപ്പര്‍ സെക്രട്ടറി കളിക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ് സ്പീക്കര്‍ പറയുന്നതെന്നും സലാം പ്രതികരിച്ചു.

എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍, ആര്‍ എസ് എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ആര്‍ എസ് എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. അതിനാല്‍ തന്നെ ആര്‍ എസ് എസ് നേതാവിനെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ലെന്നും ഷംസീര്‍ പറഞ്ഞു.