Connect with us

Kerala

എ ഡി ജി പി-ആര്‍ എസ് എസ് നേതാവ് കൂടിക്കാഴ്ച: സ്പീക്കറുടെ പ്രതികരണത്തെ തള്ളി ബിനോയ് വിശ്വം

ഷംസീര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. ആര്‍ എസ് എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു എന്നതില്‍ വ്യക്തത വേണം.

Published

|

Last Updated

കോഴിക്കോട് | എ ഡി ജി പി-ആര്‍ എസ് എസ് നേതാവ് കൂടിക്കാഴ്ചയെ ന്യായീകരിക്കുന്ന രൂപത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രതികരിച്ചതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുന്ന ഇത്തരമൊരു പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. ഗാന്ധിവധത്തില്‍ പങ്കുള്ളവരാണ് ആര്‍ എസ് എസ് എന്നത് മറന്നുപോകരുത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു എന്നതില്‍ വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍, ആര്‍ എസ് എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞത്. ആര്‍ എസ് എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. അതിനാല്‍ തന്നെ ആര്‍ എസ് എസ് നേതാവിനെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ല. മന്ത്രിമാരുടെ ഫോണ്‍ എ ഡി ജി പി ചോര്‍ത്തിയെന്ന പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണം അഭ്യൂഹം മാത്രമാണ്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചിരുന്നു.