Kerala
എ ഡി ജി പിയുടെ കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവച്ചു; അന്‍വറിനെതിരെ ഡി ജി പിക്ക് പരാതി നല്‍കി ഷോണ്‍ ജോര്‍ജ്
അന്‍വറിനെതിരെ കേസെടുക്കണമെന്ന് ആവശ്യം.
തിരുവനന്തപുരം | പി വി അന്‍വറിനെതിരെ ഡി ജി പിക്ക് പരാതി. ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ് ആണ് ഇ മെയില്‍ വഴി പരാതി അയച്ചത്. എ ഡി ജി പിയുടെ കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും കോടതിയെയോ പോലീസിനെയോ സമീപിച്ചില്ല.
ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ പോലീസിനെ സമീപിക്കാതെ കുറ്റകൃത്യം മറച്ചുവെയ്ക്കാന്‍ അന്‍വര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അന്‍വറിനെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അന്‍വറിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ മന്ത്രി എം ബി രാജേഷ് ഒഴിഞ്ഞുമാറി. സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്ന് രാജേഷ് പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇടത് മുന്നണി കണ്‍വീനറും പറഞ്ഞിട്ടുണ്ടെന്നും രാജേഷ് വ്യക്തമാക്കി.