Connect with us

Kerala

വിവാദങ്ങള്‍ക്ക് പിറകെ എഡിജിപി അജിത്കുമാര്‍ അവധിയിലേക്ക്

നാല് ദിവസമാണ് എഡിജിപി അവധിയില്‍ പോകുന്നത്

Published

|

Last Updated

കൊച്ചി  | വിവാദങ്ങള്‍ തുടരവെ എഡിജിപി എം ആര്‍ അജിത്കുമാര്‍ അവധിയിലേക്ക്. നാല് ദിവസമാണ് എഡിജിപി അവധിയില്‍ പോകുന്നത് . വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മുന്‍കൂര്‍ അവധി അപേക്ഷ നല്‍കിയിരുന്നു.

വിവാദങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് നല്‍കിയ അപേക്ഷയിലാണ് എഡിജിപി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിറകെ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ ഇന്ന് ഡിജിപിയുമായി നിര്‍ണായക കൂടിക്കാഴ്ചയും നടത്തിയിരുന്നു. എഡിജിപി അജിത് കുമാറിനെതിരായ കണ്ടത്തലുകള്‍ ഡിജിപി മുഖ്യമന്ത്രിക്ക് വിശദീകരിച്ചതായാണ് അറിയുന്നത്.

Latest