Kerala
എ ഡി ജി പി വിവാദം; മുഖ്യമന്ത്രിയുടെ സുപ്രധാന വാര്‍ത്താ സമ്മേളനം ഇന്ന്
ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എ ഡി ജി പിയെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തി മുന്നോട്ടു പോവുന്ന സാഹചര്യം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ സുപ്രധാനമായ തീരുമാനം ഉണ്ടായേക്കും എന്നാണു കരുതുന്നത്.
തിരുവനന്തപുരം | എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവം മുന്നണിയിലും പാര്‍ട്ടിയിലും ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും.
ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എ ഡി ജി പിയെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തി മുന്നോട്ടു പോവുന്ന സാഹചര്യം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ സുപ്രധാനമായ തീരുമാനം ഉണ്ടായേക്കും എന്നാണു കരുതുന്നത്.
പതിനൊന്ന് മണിക്ക് വാര്‍ത്താസമ്മേളനം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി ക്രമസമാധാന ചുമതലയില്‍ തുടരുന്നതിനെതിരെ സി പി ഐ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്നതിലും സി പി ഐ നേതൃത്വം പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
എ ഡി ജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതിയിയെക്കുറിച്ചും മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചേക്കും. ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.