Connect with us

Kerala

എ ഡി ജി പി: വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള പ്രതിസന്ധി മാധ്യമങ്ങള്‍ക്കെന്ന് എം വി ഗോവിന്ദന്‍

എല്‍ ഡി എഫിനോ സര്‍ക്കാറിനോ ഒരു പ്രതിസന്ധിയും ഇല്ല

Published

|

Last Updated

ന്യൂഡല്‍ഹി | എ ഡി ജി പി ആര്‍ എസ് എസ് നേതാക്കളെ സന്ദര്‍ശിച്ച സംഭവത്തില്‍ എല്‍ ഡി എഫിനോ സര്‍ക്കാറിനോ ഒരു പ്രതിസന്ധിയും ഇല്ലെന്നും തങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കാത്തതില്‍ ചില മാധ്യങ്ങള്‍ക്കാണ് പ്രതിസന്ധിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

എല്‍ ഡി എഫ് ഒറ്റകെട്ടായാണ് തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പി ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ പി വി അന്‍വര്‍ പാര്‍ട്ടിക്ക് ഇതുവരേ എഴുതി നല്‍കിയിട്ടില്ല. എഴുതി തന്നാല്‍ അന്വേഷിക്കും. എ ഡി ജി പിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ ഡി ജി പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിന്നെ എന്തുപ്രതിസന്ധിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

എ ഡി ജി പിക്കെതിരെയുള്ള അന്വേഷണ കാലയളവ് ഒരു മാസം ആണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് അത് പരിശോധിച്ച് നടപടി എടുക്കും. ആരെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എ ഡി ജി പി-ആര്‍ എസ് എസ് കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ള കാരണമാണ് പരിശോധിക്കേണ്ടത്. അത് പരിശോധിച്ചു നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest