Connect with us

Kerala

പി വിജയന്‍ ഐപിഎസിനെ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു

ഇന്റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം.

Published

|

Last Updated

തിരുവനന്തപുരം| ഐപിഎസ് ഉദ്യോഗസ്ഥന്‍ എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ഇന്റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം. പോലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു. നിലവില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ആയിരുന്നു വിജയന്‍.

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്‌കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പി വിജയനെ സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സര്‍വീസില്‍ തിരികെയെടുത്തത്.

 

 

Latest