Connect with us

Kerala

എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച; അന്വേഷണ റിപോര്‍ട്ട് ഡിജിപി ഇന്ന് കൈമാറിയേക്കും

റിപോര്‍ട്ട് ലഭിച്ചശേഷം നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ റിപോര്‍ട്ട് ഡിജിപി ദര്‍വേഷ് സാഹിബ് ഇന്ന് സര്‍ക്കാരിന് കൈമാറിയേക്കും. റിപോര്‍ട്ട് ഇന്നലെ കൈമാറാനായി ഡിജിപി തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും പൂര്‍ത്തിയായില്ല.

ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്നത് സംബന്ധിച്ച് എഡിജിപി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പ്രധാന നേതാക്കള്‍ ആരു കേരളത്തില്‍ വന്നാലും കാണാന്‍ പോകാറുണ്ടെന്നായിരുന്നു മറുപടി. അങ്ങനെയെങ്കില്‍ എന്തിന് ഔദ്യോഗിക വാഹനം ഒഴിവാക്കി എന്ന ഡിജിപിയുടെ ചോദ്യത്തിന് എഡിജിപിക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല.മറ്റ് ഉദ്യോഗസ്ഥരും എഡിജിപി ആര്‍എസ്എസ് നേതാക്കളെ കാണാറുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ്  സൂചന. അന്വേഷണം പൂര്‍ത്തിയാക്കി  ഇന്നലെയായിരുന്നു ഡിജിപി റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്.റിപോര്‍ട്ട് ലഭിച്ചശേഷം നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റുന്നതില്‍ തിങ്കളാഴ്ചക്ക് മുമ്പ് തീരുമാനം വേണമെന്ന് സിപിഐ അറിയിച്ചിരുന്നു.

 

 

Latest