Kerala
എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ച; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം
പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും
തിരുവനന്തപുരം| എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. പ്രമേയം പരിഗണനയ്ക്ക് എടുത്താല്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കും .
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും നിയമസഭയിൽ പ്രതിപക്ഷം ഇന്ന് ഉന്നയിക്കും. അതേസമയം കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധ ക്ഷണിക്കലില്‍ ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്. വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും.സ്വര്‍ണ്ണക്കച്ചവടത്തിലെ നികുതി ചോര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് സഭയില്‍ ചോദ്യോത്തരവേളയില്‍ വരുന്നുണ്ട്.
എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം ആദ്യമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇന്ന് നിയമസഭയില്‍ എത്തും.