Connect with us

Kerala

എ ഡി ജി പി വിജയ് സാഖറെ എന്‍ ഐ എയിലേക്ക്; അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍

എന്‍ ഐ എ. ഐ ജിയായാണ് അദ്ദേഹത്തിന്റെ നിയമനം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. വിജയ് സാഖറെ എന്‍ ഐ എയിലേക്ക്. എന്‍ ഐ എ. ഐ ജിയായാണ് അദ്ദേഹത്തിന്റെ നിയമനം. അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. അല്‍പ്പം മുമ്പാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്.

എ ഡി ജി പി പദവിയില്‍ പകരം ആരെ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Latest