Connect with us

Kerala

എ ഡി ജി പിയെ മാറ്റും, മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ല: ബിനോയ് വിശ്വം

മുഹൂര്‍ത്തമല്ല നിലപാടാണ് പ്രധാനം. അന്വേഷണ റിപോര്‍ട്ട് കിട്ടിയാല്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എന്ത് ചെയ്യേണ്ടതുണ്ടോ അത് ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത്കുമാറിനെ മാറ്റുമെന്ന കാര്യം ഉറപ്പാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സി പി ഐ. എന്നാല്‍, എ ഡി ജി പിക്കെതിരായ നടപടിക്ക് മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

അന്വേഷണ റിപോര്‍ട്ട് കിട്ടിയാല്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എന്ത് ചെയ്യേണ്ടതുണ്ടോ അത് ചെയ്യും. മുഹൂര്‍ത്തമല്ല നിലപാടാണ് പ്രധാനമെന്നും ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരം മാത്രമാണ് സി പി ഐ നിലപാടെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എ ഡി ജി പി. എം ആര്‍ അജിത്കുമാറിനെ പദവിയില്‍ നിന്ന് നീക്കുമെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest