Connect with us

Kerala

എ ഡി ജി പി-ആര്‍ എസ് എസ് നേതാവ് കൂടിക്കാഴ്ച: അതൃപ്തി പരസ്യമാക്കി സി പി എം സംസ്ഥാന സെക്രട്ടറി

അജിത് കുമാര്‍-ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ച പരിശോധിക്കേണ്ടത് സര്‍ക്കാറാണെന്ന് എം വി ഗോവിന്ദന്‍. എ ഡി ജി പി ഒരാളെ കാണുന്നത് പാര്‍ട്ടിയെ അലട്ടുന്ന പ്രശ്‌നമല്ല.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന എ ഡി ജി പി. അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി പരസ്യമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അജിത് കുമാര്‍-ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ച പരിശോധിക്കേണ്ടത് സര്‍ക്കാറാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.

എ ഡി ജി പി ഒരാളെ കാണുന്നത് പാര്‍ട്ടിയെ അലട്ടുന്ന പ്രശ്‌നമല്ല. ഉദ്യോഗസ്ഥന്‍ പോയെങ്കില്‍ പരിശോധിക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. സി പി ഐ അതൃപ്തി വ്യക്തമാക്കിയല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പിന്നെ താനിത് തൃപ്തിയോടെയാണോ പറയുന്നത് എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയുടെ മറുചോദ്യം.

മതേതര സമൂഹത്തെ ഞെട്ടിക്കുന്നത്: പി കെ കുഞ്ഞാലിക്കുട്ടി
മതേതര സമൂഹത്തെ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് കൂടിക്കാഴ്ചയോടു പ്രതികരിക്കവേ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി പി എമ്മും ബി ജെ പിയും ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഭൂഷണമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest