Connect with us

congress against tmc

മമത മോദിയുടെ ഇടനിലക്കാരിയെന്ന് അധീര്‍ രഞ്ജന്‍ ചൗധരി

'ഡല്‍ഹി നിങ്ങളുടേതും കൊല്‍ക്കത്ത ഞങ്ങളുടേതും എന്നത് ഇരുവരും തമ്മില്‍ ധാരണ ഉണ്ടാക്കി എന്നാണ് തോന്നുന്നത്'

Published

|

Last Updated

ന്യൂഡല്‍ഹി | മമതാ ബാനര്‍ജി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി. മമതാ ബാനര്‍ജി ബി ജെ പിയെ സഹായിക്കുകയാണെന്നും ചൗധരി ആരോപിച്ചു. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമാണ് അധീര്‍ രഞ്ജന്‍ ചൗധരി.

കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ മമതാ ബാനര്‍ജി ബിജെപിയെ സഹായിക്കുകയാണ്. അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയാണ്. ഡല്‍ഹി നിങ്ങളുടേതും കൊല്‍ക്കത്ത ഞങ്ങളുടേതും എന്നത് ഇരുവരും തമ്മില്‍ ധാരണ ഉണ്ടാക്കി എന്നാണ് തോന്നുന്നത്. അങ്ങനെ അല്ലെങ്കില്‍ അവര്‍ കോണ്‍ഗ്രസിനെ പറ്റി അനാവശ്യമായ കാര്യങ്ങള്‍ പറയില്ലായിരുന്നു എന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.