Connect with us

National

തൃണമൂല്‍ ഗുണ്ടകള്‍ വോട്ടെടുപ്പ് മുടക്കാന്‍ ശ്രമിക്കുന്നതായി അധീര്‍ രഞ്ജന്‍ ചൗധരി

. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ റോഡ് കയ്യടക്കാന്‍ ശ്രമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്ര പ്രദേശിലും പശ്ചിമ ബംഗാളിലും സംഘർഷം. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപിയും സ്ഥാനാര്‍ത്ഥിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ റോഡ് കയ്യടക്കാന്‍ ശ്രമിക്കുന്നതായും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാരെത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണ്. വോട്ടെടുപ്പ് തടയാന്‍ അവരെ അനുവദിക്കില്ലെന്നും അധീര്‍ രഞ്ജന്‍ ചോധരി പറഞ്ഞു.