Connect with us

National

അധീർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.

Published

|

Last Updated

ന്യൂഡൽഹി | ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ അധീർ രഞ്ജൻ ചൗധരിയെ ‘അനിയന്ത്രിതമായ’ പെരുമാറ്റത്തിന്റെ പേരിൽ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ പ്രമേയം പാർലമെന്റിൽ കൊണ്ടുവന്നത്.

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മൊദി മറുപടി നൽകവെ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് അധീർ രഞ്ജൻ ചൗധരിക്ക് എതിരായ പരാതി. അവകാശ ലംഘന സമിതി പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ.

ഇതാദ്യമായാണ് ലോക്സഭയിലെ കോൺഗ്രസ് നേതാവിന് സസ്പെന്ഷൻ ഉത്തരവ് ലഭിക്കുന്നത്.