Connect with us

National

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സറാവാന്‍ അഡിഡാസ്

അഡിഡാസ് ഡീല്‍ ഈ വര്‍ഷം ജൂണില്‍ ആരംഭിച്ച് 2028 മാര്‍ച്ചില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സറാവാന്‍ പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് അഡിഡാസ്. നിലവില്‍ കില്ലര്‍ ജീന്‍സിന്റെ മാതൃ ബ്രാന്‍ഡായ കേവല്‍ കിരണ്‍ ക്ലോത്തിംഗ് ലിമിറ്റഡാണ് ടീമിന്റെ സ്‌പോണ്‍സര്‍. അഡിഡാസും ബിസിസിഐയുമായി ഉടന്‍ കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഡിഡാസ് ഡീല്‍ ഈ വര്‍ഷം ജൂണില്‍ ആരംഭിച്ച് 2028 മാര്‍ച്ചില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 മുതല്‍ മൊബൈല്‍ പ്രീമിയര്‍ ലീഗ് (എംപിഎല്‍) എന്ന ഫാന്റസി ഗെയിമിങ്ങ് ആപ്പ് കുറച്ചുകാലം ഇന്ത്യന്‍ ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തിരുന്നു. 2023 ഡിസംബര്‍ വരെ എംപിഎല്‍ കരാറൊപ്പിട്ടിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല.

എംപിഎല്‍ പിന്മാറിയതോടെയാണ് കില്ലര്‍ ജീന്‍സ് എത്തുന്നത്. എംപിഎലിനു മുന്‍പ് 2016 മുതല്‍ 2020 വരെ നൈക്കി ആയിരുന്നു ജഴ്‌സി സ്‌പോണ്‍സര്‍മാര്‍.