Connect with us

National

ആദിത്യ-എല്‍1: രണ്ടാം ഭ്രമണപഥമുയര്‍ത്തലും വിജയകരം

ഇന്ന് പുലര്‍ച്ചെ 2.45നാണ് ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയായത്.

Published

|

Last Updated

ബെംഗളൂരു | ഇന്ത്യയുടെ അഭിമാന സൗര ദൗത്യമായ ആദിത്യ-എല്‍1ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരമായെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാകില്‍ നിന്നാണ് ഭ്രമണപഥമുയര്‍ത്തല്‍ നടന്നത്.

ഇതോടെ 282 km x 40225 km എന്ന ദൂരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹമുള്ളത്. ഇന്ന് പുലര്‍ച്ചെ 2.45നാണ് ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയായത്.

ഇസ്ട്രാക്, ഇസ്‌റോ എന്നിവയുടെ മൗറീഷ്യസ്, ബെംഗളൂരു, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളാണ് ഉപഗ്രഹത്തെ നിരീക്ഷിക്കുന്നത്. അടുത്ത ഭ്രമണപഥമുയര്‍ത്തല്‍ ഈ മാസം പത്താം തീയതി പുലര്‍ച്ചെ 2.30നാണ്.

Latest