Kerala
ആദിവാസികളെ വന്യമൃഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള ഇരകളായി കാണുന്നു; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിഷപ് ജോസഫ് പാംപ്ലാനി
മലയോര കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. പേരാവൂര്‍ എം എല്‍ എ. സണ്ണി ജോസഫ് ഇരിട്ടിയില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാംപ്ലാനി.

തലശ്ശേരി | വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി. വന്യമൃഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള ഇരകള്‍ മാത്രമായാണ് ആദിവാസികളെയും കുടിയേറ്റക്കാരെയും സര്‍ക്കാര്‍ കാണുന്നതെന്നും മലയോര കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും പാംപ്ലാനി കുറ്റപ്പെടുത്തി.
വന്യമൃഗശല്യത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് പേരാവൂര്‍ എം എല്‍ എ. സണ്ണി ജോസഫ് ഇരിട്ടിയില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാംപ്ലാനി.
വനസംരക്ഷണത്തിന്റെ ചുമതലയുള്ള വനപാലകര്‍ കുടിയേറ്റക്കാരുടെ അടുക്കളയില്‍ കയറി പരിശോധന നടത്തിയാല്‍ അത് അനുവദിക്കില്ലെന്നും പാംപ്ലാനി പറഞ്ഞു.