Kerala
എഡിഎമ്മിന്റെ മരണം; ഹൈക്കോടതിയിൽ കുടുംബത്തിന്റെ താൽപര്യത്തിനെതിരായ വാദം: അഭിഭാഷകനെ മാറ്റിയതായി നവീന്‍ ബാബുവിന്റെ ഭാര്യ
ഞങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകന്‍ തയ്യാറായില്ലെന്നും കുടുംബം വ്യക്തമാക്കി.
![](https://assets.sirajlive.com/2024/10/obit-naveen-babu-897x538.jpg)
കൊച്ചി | എഡിഎമ്മിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലെ അഭിഭാഷകനെ മാറ്റിയതായി കുടുംബം. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും സിബിഐ അന്വേഷണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു.ഞങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകന്‍ തയ്യാറായില്ലെന്നും കുടുംബം വ്യക്തമാക്കി.
സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി ഹാജരായ
മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാറിന്റെ വാദം.
സി ബി ഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.