Connect with us

Kerala

എ ഡി എമ്മിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തില്‍ വിധി വരും വരെ പി പി ദിവ്യയെ ചോദ്യം ചെയ്യില്ല

കേസില്‍ കലക്ടറുടെ മൊഴി ഇന്നെടുത്തേക്കുമെന്നാണ് വിവരം.

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ചോദ്യം ചെയ്യുന്നത് വൈകും. ദിവ്യയെ ഒഴിവാക്കി മറ്റുള്ളവരുടെ മൊഴിയെടുക്കലുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ കലക്ടറുടെ മൊഴി ഇന്നെടുത്തേക്കുമെന്നാണ് വിവരം.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷമേ മൊഴിയെടുക്കലും അറസ്റ്റും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദ് മുമ്പാകെയാണ് ദിവ്യ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. എ ഡി എമ്മിനെതിരെ പ്രശാന്തന്‍ മാത്രമല്ല ഗംഗാധരന്‍ എന്ന മറ്റൊരു സംരംഭകന്‍ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്.

---- facebook comment plugin here -----

Latest