Connect with us

Kozhikode

കോഴിക്കോട് രണ്ടു റോഡുകള്‍ക്ക് എട്ടു കോടി രൂപയുടെ ഭരണാനുമതി

കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ അഞ്ചുകോടി, കുന്നമംഗലം മണ്ഡലത്തില്‍ മൂന്നു കോടി

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ രണ്ടു റോഡുകളുടെ നവീകരണത്തിന് ഭരണാനുമതിയായതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു.

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ സിറാജ് ബൈപ്പാസ് റോഡിന്റെ വീതികൂട്ടലിനും നവീകരണത്തിനുമായി അഞ്ചു കോടി രൂപയ്ക്കാണ് ഭരണാനുമതിയായത്. 300 മീറ്റര്‍ റോഡിനായി ഭൂമി ഏറ്റെടുത്ത് ബി എം ബി സി നിലവാരത്തില്‍ നവീകരിക്കുന്നതിന് ഉള്‍പ്പെടെയാണ് ഈ തുക.

കുന്നമംഗലം നിയോജകമണ്ഡലത്തില്‍ ആര്‍ ഇ സി- മുത്തേരി റോഡിന് മൂന്നു കോടി രൂപയും അനുവദിച്ചു. 1.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡും ബി എം ബി സി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനാണ് പദ്ധതി.

 

Latest