kaduva safari
പേരാമ്പ്രയില്‍ കടുവ സഫാരി പാര്‍ക്കിനു ഭരണാനുമതി
വനം വകുപ്പ് വിവിധയിടങ്ങളില്‍ സാധ്യതാപഠനം നടത്തിവരികയായിരുന്നു.
പേരാമ്പ്ര | കോഴിക്കോട് ജില്ലയില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പേരാമ്പ്ര എസ്റ്റേറ്റില്‍ കടുവാ സഫാരി പാര്‍ക്ക് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതി. ടൈഗര്‍ സഫാരി പാര്‍ക്ക് ആരഭിക്കുന്നതിനായി വനം വകുപ്പ് വിവിധയിടങ്ങളില്‍ സാധ്യതാപഠനം നടത്തിവരികയായിരുന്നു.
വനം വകുപ്പ് പ്ലാന്റേഷന്‍ കോര്‍പറേഷനു പാട്ടത്തിനു നല്‍കിയിരുന്ന പാട്ടക്കാലാവധി അവസാനിച്ച എസ്റ്റേറ്റിലെ സി ഡിവിഷനിലെ 120 ഹെക്ടര്‍ സ്ഥലമാണ് ഇത്. പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ സവിശേഷതയും ജല ലഭ്യതയും സസ്യജാലങ്ങളും ഈ സ്ഥലമേറ്റെടുക്കുന്നതിന് അനുകൂലമായി.
വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിക്കടുത്തായി ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കൂന്നത് ടൂറിസം മേഖലയുടെ വളര്‍ച്ചക്കും ഒപ്പം പ്രദേശത്തിന്റെ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്നു സ്ഥലം എം എല്‍ എ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.