Connect with us

Business

ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

പ്ലസ് ടു സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഏതെങ്കിലും ഒരു സ്ട്രീമില്‍ അന്‍പത് ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് അന്തര്‍ദേശീയ നിലവാരത്തിലുള്ള കോഴ്‌സിലേക്ക് പ്രവേശനം നല്‍കുന്നത്.

Published

|

Last Updated

കോഴിക്കോട് | മര്‍കസ് നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റി നടത്തുന്ന മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റ്, ഏവിയേഷന്‍, ടൂറിസം വിഷയങ്ങളില്‍ ബിബിഎ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

പ്ലസ് ടു സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഏതെങ്കിലും ഒരു സ്ട്രീമില്‍ അന്‍പത് ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് അന്തര്‍ദേശീയ നിലവാരത്തിലുള്ള കോഴ്‌സിലേക്ക് പ്രവേശനം നല്‍കുന്നത്.

ഇന്ത്യയില്‍ അതിവേഗം വളരുന്ന വ്യവസായ മേഖലയില്‍ കരിയര്‍ തിരഞ്ഞെടുക്കാനും മികച്ച പരിശീലനം നേടാനുമുള്ള അവസരം കൂടിയാണ് യെനപോയ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്റേണ്‍ഷിപ്പ് എംബഡെഡ് ബിരുദ കോഴ്സുകള്‍.

പരിമിതമായ സീറ്റുകള്‍ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9645547000