Kerala
പ്ലസ്ടുവിന് ഗ്രേസ് മാര്‍ക്ക് ഉണ്ടെങ്കിലേ ഡിഗ്രിക്ക് പ്രവേശനമുള്ളൂ
പ്ലസ്ടു മാര്‍ക്കിന്റെ കൂടെ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളേജില്‍ ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാനാകൂ
തിരുവനന്തപുരം| സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കുപോലും ഇപ്രാവശ്യം ബിരുദ പ്രവേശനം വെല്ലുവിളിയാകുന്നതായി റിപ്പോര്‍ട്ട്. പ്ലസ്ടു മാര്‍ക്കിന്റെ കൂടെ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളേജില്‍ ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാനാകൂ എന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്.
ഉദാരമായ പരീക്ഷാ രീതിയില്‍ എ പ്ലസ് നേടിയവരുടെ എണ്ണം വര്‍ധിച്ചതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം. എല്ലാ വിഷയങ്ങള്‍ക്കും നൂറ് ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ ഗ്രേസ് മാര്‍ക്കില്ലാത്തതിന്റെ കാരണത്താല്‍ വെയിറ്റിങ്ങ് ലിസ്റ്റിലാണുള്ളത്.
മിക്ക കോളേജുകളിലും ആദ്യ അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍ ഈ അവസ്ഥയാണുണ്ടാകുക. ഇത്തവണ 87.94 ശതമാനമാണ് പ്ലസ്ടു വിജയ ശതമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 48,383 പേര്‍ മുഴുവന്‍ എ പ്ലസ് നേടിയിട്ടുണ്ട്.
ഉദാരമായ പരീക്ഷാ രീതിയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടിയവര്‍ ഇത്തവണ കൂടുതലാണ്. ഇതോടെയാണ് ബിരുദ പ്രവേശനത്തില്‍ ഇഷ്ടവിഷയങ്ങള്‍ കിട്ടാതെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാകുന്നത്.