Connect with us

Kozhikode

വിറാസില്‍ യു ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

അഞ്ച് വര്‍ഷത്തെ ഇസ്ലാമിക ശരീഅഃ പഠനത്തോടൊപ്പം പൊളിറ്റിക്കല്‍ സയന്‍സും എല്‍ എല്‍ ബിയും, ജേര്‍ണലിസവും  ബി യു എം എസ് എന്നിവ പഠിക്കാനുള്ള സൗകര്യമാണ് വിറാസില്‍ ഒരുക്കുന്നത്. 

Published

|

Last Updated

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസി(വിറാസ്)ലെ യു ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഞ്ച് വര്‍ഷത്തെ ഇസ്ലാമിക ശരീഅഃ പഠനത്തോടൊപ്പം പൊളിറ്റിക്കല്‍ സയന്‍സും എല്‍ എല്‍ ബിയും, ജേര്‍ണലിസവും  ബി യു എം എസ് എന്നിവ പഠിക്കാനുള്ള സൗകര്യമാണ് വിറാസില്‍ ഒരുക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് മേഖലയിലെ പ്രമുഖര്‍ നേതൃത്വം നല്‍കുന്ന സിവില്‍ സര്‍വീസ് ട്രെയിനിംഗിന് അവസരം നല്‍കുന്നുണ്ട്‌.
ഈ മാസം 25 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235998824 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
രജിസ്‌ട്രേഷന് https://wiras.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Latest