Education Notification
ഹില്‍സിനായി ഫിനിഷിങ് സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു
വിവിധ ആഡ് ഓണ്‍ കോഴ്‌സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്‌സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്‍.

നോളജ് സിറ്റി | എസ് എസ് എല്‍ സിക്കു ശേഷം മര്‍കസ് നോളജ് സിറ്റിയില്‍ റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ പഠിക്കാനവസരം നല്‍കുന്ന ഹില്‍സിനായി ഫിനിഷിംഗ് സ്‌കൂളില്‍ 2025-26 അക്കാദമിക് വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഹയര്‍ സെക്കന്‍ഡറി സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്.
എ ഐ- റോബോട്ടിക്‌സോടെ സയന്‍സ് സി എസ് & ബയോ, നീറ്റ് പരിശീലനത്തോടൊപ്പമുള്ള സയന്‍സ്, സി എ-സി എം എ ഫൗണ്ടേഷനൊപ്പമുള്ള കൊമേഴ്‌സ്, ഐ എ എസ് ഫൗണ്ടേഷനൊപ്പമുള്ള ഹ്യൂമാനിറ്റീസ് എന്നീ ആഡ് ഓണ്‍ കോഴ്‌സുകള്‍ക്കൊപ്പമാണ് പ്ലസ് ടു പഠനം സംവിധാനിച്ചിരിക്കുന്നത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. ഇസ്‌ലാമികാന്തരീക്ഷത്തിലുള്ള മെന്ററിംഗ്, മികച്ച കരിയര്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രോഗ്രാമുകള്‍, ആക്ടിവിറ്റി ക്ലാസുകള്‍, ആര്‍ട്‌സ്- സ്‌പോര്‍ട്‌സ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവ കോഴ്‌സിന്റെ സവിശേഷതകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9037953602, +91 9037953603, +91 80780 44000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.