Education Notification
സിറാജുല്‍ ഹുദയില്‍ അഡ്മിഷന്‍ ആരംഭിച്ചു
ജാമിഅത്തുല്‍ ഹിന്ദ് ഏക ജാലകം (J-SAT) വഴിയാണ് പ്രവേശനം സംവിധാനിച്ചിട്ടുള്ളത്.

കുറ്റ്യാടി | മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ പി ജി/പി എച്ച് ഡി വരെ ഉന്നത പഠനം ഉറപ്പുവരുത്തുന്ന സുറൈജീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഏഴാം ക്ലാസിനു ശേഷം സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് വിഭാഗത്തിലും എസ് എസ് എല്‍ സിക്കു ശേഷം കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിഭാഗത്തിലുമാണ് അഡ്മിഷന്‍ ആരംഭിച്ചിട്ടുള്ളത്. ജാമിഅത്തുല്‍ ഹിന്ദ് ഏക ജാലകം (J-SAT) വഴിയാണ് പ്രവേശനം സംവിധാനിച്ചിട്ടുള്ളത്.
ഹൈസ്‌കൂള്‍ തലത്തില്‍ കേരള സ്റ്റേറ്റ്, സി ബി എസ് ഇ സിലബസുകളും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലും പഠനം നടത്താന്‍ അവസരമുണ്ട്. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം നല്‍കുന്ന പ്രഗത്ഭരായ അക്കാദമിക് ബോഡിയുടെ കീഴില്‍ അധികാരികമായ ഇസ്‌ലാമിക് സയന്‍സ് പഠനവും, വിവിധങ്ങളായ സ്‌കോളര്‍ഷിപ്പ് ഓറിയന്റേഷനും, അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ വിവിധ അന്താരാഷ്ട്ര ഭാഷകളിലുള്ള പരിശീലനവും സുറൈജീ കോഴ്‌സിന്റെ സവിശേഷതയാണ്.
പഠന കാലയളവില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ദേശീയ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ തുടര്‍ പഠനത്തിനുള്ള സഹായവും സ്‌കോളര്‍ഷിപ്പും സ്ഥാപനം സംവിധാനിക്കുന്നുണ്ട്.