Connect with us

Kerala

മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കാമ്പസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

ഹിഫ്‌ള് പഠനത്തോടൊപ്പം പത്താം ക്ലാസ് വരേയുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും കൂടി ലഭിക്കുന്ന രീതിയിലാണ് നാല് വര്‍ഷത്തെ കോഴ്‌സ് രൂപപ്പെടുത്തിയിട്ടുള്ളത്

Published

|

Last Updated

കോഴിക്കോട് |  മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന് കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 29 ക്യാമ്പസുകളിലേക്കുള്ള 2025 വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. ഖുര്‍ആന്‍ പാരായണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന മനഃപാഠ ശേഷിയുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ 5,6 ക്ലാസുകളിലേക്കാണ് പ്രവേശനം.

ഹിഫ്‌ള് പഠനത്തോടൊപ്പം പത്താം ക്ലാസ് വരേയുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും കൂടി ലഭിക്കുന്ന രീതിയിലാണ് നാല് വര്‍ഷത്തെ കോഴ്‌സ് രൂപപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രാഥമിക റൗണ്ടായ ഖുര്‍ആന്‍ പാരായണ ടെസ്റ്റ് ഫെബ്രുവരി രണ്ടാം വാരത്തില്‍ മര്‍കസ് ഹിഫ്‌ള് കാമ്പസില നടക്കും. തുടര്‍ന്ന് മൂന്ന് മാസത്തെ ഓണ്‍ലൈന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നതാണ്. ഇന്റര്‍വ്യൂ ക്യാമ്പിലൂടെ ഒരു ജുസ്അ് മനഃപാഠമാക്കി ഫൈനല്‍ ഇന്റര്‍വ്യൂവില്‍ പാസാകുന്നവര്‍ക്കായിരിക്കും അഡ്മിഷന്‍ ലഭിക്കുക. പ്രവേശനം ആഗ്രഹിക്കുന്നവര്‍ മര്‍കസ് അഡ്മിഷന്‍ വെബ്‌സൈറ്റായ https://admission.markaz.in വഴി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072500417, 9072350043

 

Latest