Saudi Arabia
അഡ്നോക് സഊദി അറേബ്യയിലെ ആദ്യത്തെ സംയോജിത ഇന്ധന സ്റ്റേഷന്‍ തുറന്നു
.2022-ല്‍ രാജ്യത്ത് കൂടുതല്‍ സര്‍വീസ് സ്റ്റേഷനുകള്‍ തുറക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നതായി അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ സഊദി കണ്‍ട്രി മാനേജര്‍ മുഹമ്മദ് അലി സബാനി പറഞ്ഞു.
റിയാദ് -അബൂദബി | ലോകത്തിലെ നാലമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) അഡ്നോക്കിന്റെ റീട്ടെയില്‍ ഡിസ്ട്രിബ്യൂഷന്‍ ആധുനിക സേവനങ്ങളോടെ സഊദി അറേബ്യയില്‍ ആദ്യത്തെ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഇന്ധനവിതരണം, റീട്ടെയില്‍ സ്റ്റോറുകളും, കാര്‍ വാഷ് സെന്ററും ഓയില്‍ ചെയിഞ്ച് സേവനങ്ങളും സ്റ്റേഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്. 2021 ന്റെ ആദ്യ പകുതിയില്‍, അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ സഊദി അറേബ്യയിലെ ജനറല്‍ അതോറിറ്റിയില്‍ നിന്ന് 35 സര്‍വീസ് സ്റ്റേഷനുകള്‍ ഏറ്റെടുക്കുന്നതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിരുന്നു .2022-ല്‍ രാജ്യത്ത് കൂടുതല്‍ സര്‍വീസ് സ്റ്റേഷനുകള്‍ തുറക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നതായി അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ സഊദി കണ്‍ട്രി മാനേജര്‍ മുഹമ്മദ് അലി സബാനി പറഞ്ഞു.